ഉപയോഗ നിബന്ധനകൾ – INDUS APPSTORE
അവസാനം അപ്ഡേറ്റ് ചെയ്തത്: 31-ജനുവരി-25
2000 -ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റും അതിനുകീഴിലുള്ള നിയമങ്ങളും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്നതുപ്രകാരം, 2000 -ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലൂടെ ഭേദഗതി ചെയ്ത വിവിധ നിയമങ്ങളിലെ ഇലക്ട്രോണിക് റെക്കോർഡുകളുമായി ബന്ധപ്പെട്ട ഭേദഗതി ചെയ്ത വ്യവസ്ഥകളും അനുസരിച്ചുള്ള ഒരു ഇലക്ട്രോണിക് രേഖയാണ് ഈ രേഖ. 2023 -ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങളിലെ റൂൾ 3(1) പ്രകാരമാണ് ഈ രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഇലക്ട്രോണിക് രേഖ ഒരു കമ്പ്യൂട്ടർ സിസ്റ്റം വഴിയാണ് സൃഷ്ടിക്കുന്നത്, ഇതിന് നേരിട്ടുള്ള ഒപ്പുകളോ ഡിജിറ്റൽ ഒപ്പുകളോ ആവശ്യമില്ല.
A. സ്വീകരിക്കൽ:
Indus Appstore -ൽ രജിസ്റ്റർ ചെയ്യുന്നതിനോ ആക്‌സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് ദയവായി നിബന്ധനകൾ (താഴെ നിർവചിച്ചിരിക്കുന്നത്) ശ്രദ്ധാപൂർവ്വം വായിക്കുക. നിബന്ധനകൾ നിങ്ങളും (താഴെ നിർവചിച്ചിരിക്കുന്നത്) Indus Appstore പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള നിയമപരമായി ബാധ്യസ്ഥമാകുന്ന ഒരു കരാറാണ്, ഇത് 2013 -ലെ കമ്പനി ആക്റ്റ് പ്രകാരം രൂപീകരിച്ചിരിക്കുന്നു, ഓഫീസ്-2, ഫ്ലോർ 4, വിംഗ് B, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്സോൺ, ബെല്ലന്ദൂർ വില്ലേജ്, വർത്തൂർ ഹോബ്ലി, ഔട്ടർ റിംഗ് റോഡ്, ബാംഗ്ലൂർ സൗത്ത്, ബാംഗ്ലൂർ, കർണാടക, ഇന്ത്യ, 560103 എന്ന വിലാസത്തിലാണ് ഇതിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് ഉള്ളത് (ഇനിമുതൽ “Indus” എന്ന് വിളിക്കുന്നു), ഇത് Indus Appstore സേവനങ്ങൾ (താഴെ നിർവചിച്ചിരിക്കുന്നത്) നിങ്ങൾ ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നു. Indus Appstore ഉപയോഗിക്കുന്നത് തുടരുന്നതിലൂടെ, നിങ്ങൾ നിബന്ധനകൾ വായിച്ചുവെന്നും നിങ്ങളും കൂടാതെ/അല്ലെങ്കിൽ Indus Appstore -ൽ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റേതെങ്കിലും വ്യക്തിയും Indus Appstore സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പാലിക്കുമെന്നും അനുസരിക്കുമെന്നും നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലോ നിബന്ധനകൾക്ക് വിധേയമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലോ, നിങ്ങൾ ഉടനടി Indus Appstore സേവനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. ഈ നിബന്ധനകൾ നിങ്ങൾ പാലിക്കുന്നതിന് വിധേയമായി, Indus Appstore സേവനങ്ങൾ ഉപയോഗിക്കുന്നതിന് Indus നിങ്ങൾക്ക് ഒരു വ്യക്തിഗതമായ, എക്സ്ക്ലൂസീവ് അല്ലാത്ത, കൈമാറ്റം ചെയ്യാനാവാത്ത, പരിമിതമായ ലൈസൻസ് നൽകുന്നു.
B. നിർവചനങ്ങളും വ്യാഖ്യാനവും:
a. “നിബന്ധനകൾ” എന്നാൽ ഈ ‘ഉപയോഗ നിബന്ധനകൾ – Indus Appstore’, റഫറൻസ് വഴി ഇതിനാൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഹൈപ്പർലിങ്കുകൾ, ഷെഡ്യൂളുകൾ, അനുബന്ധങ്ങൾ, എക്സിബിറ്റുകൾ, ഭേദഗതികൾ കൂടാതെ/അല്ലെങ്കിൽ തിരുത്തുകൾ എന്നിവയെ അർത്ഥമാക്കുകയും ഉൾപ്പെടുത്തുകയും ചെയ്യുന്നു.
b. “Indus Appstore” എന്നാൽ ‘Indus Appstore’ എന്ന ബ്രാൻഡ് നാമത്തിൽ Indus വികസിപ്പിച്ചതും അതിന്റെ ഉടമസ്ഥതയിലുള്ളതും അത് പ്രവർത്തിപ്പിക്കുന്നതും മാനേജ് ചെയ്യുന്നതും കൂടാതെ/അല്ലെങ്കിൽ നൽകുന്നതുമായ ഒരു ആൻഡ്രോയ്‌ഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനാണ്, ഇത് Indus Appstore സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അതിന്റെ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
c. “Indus Appstore സേവനങ്ങൾ” അല്ലെങ്കിൽ “സേവനങ്ങൾ” എന്നാൽ Indus Appstore -ന്റെ ഉപയോക്താവിന്(ക്കൾക്ക്) Indus Appstore നൽകുന്ന സേവനങ്ങളെയാണ് അർത്ഥമാക്കുന്നത്, ഇതിൽ മൊബൈൽ ആപ്പുകൾ ബ്രൗസ് ച െയ്യുക, തിരയുക, കാണുക, ഡൗൺലോഡ് ചെയ്യുക (അപ്ഡേറ്റുകൾ ഉൾപ്പെടെ); ചില ഉള്ളടക്കങ്ങളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല.
d. “ബാധകമായ നിയമം” എന്നാൽ ഇന്ത്യയിലെ ഏതെങ്കിലും ബാധകമായ കേന്ദ്ര, ദേശീയ, സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക സർക്കാർ അധികാരി സ്ഥാപനത്തിന്റെ ഏതെങ്കിലും നിയമം, ചട്ടം, റൂൾ, നിയന്ത്രണം, ഉത്തരവ്, സർക്കുലർ, കോടതി വിധി, നിർദ്ദേശം, വിധി, തീരുമാനം അല്ലെങ്കിൽ സമാനമായ മറ്റ് മാൻഡേറ്റ് എന്നാണ് അർത്ഥമാക്കുന്നത്.
e. “ഉള്ളടക്കം” എന്നാൽ ഓഡിയോ, ഓഡിയോ-വിഷ്വൽ/വീഡിയോ, ശബ്ദങ്ങൾ, ഗ്രാഫിക്സ്, ഇമേജുകൾ, ടെക്സ്റ്റ്, വെബ് ലിങ്കുകൾ/ഹൈപ്പർലിങ്കുകൾ, മാർക്കറ്റിംഗ് മെറ്റീരിയൽ/മൂന്നാം കക്ഷി പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാത്ത ഏതൊരു ഉള്ളടക്കത്തെയും അർത്ഥമാക്കുന്നു.
f. “ഡെവലപ്പർ” എന്നാൽ ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുക്കുകയോ അതിന്‍റെ ഉടമസ്ഥാവകാശം വഹിക്കുകയോ കൂടാതെ/അല്ലെങ്കിൽ അത് പ്രവർത്തിപ്പിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി (വ്യക്തിയോ എന്‍റിറ്റിയോ ആണെങ്കിലും) എന്നാണ് അർത്ഥമാക്കുന്നത്.
g. “ഉപകരണം(ങ്ങൾ)” എന്നാൽ Indus Appstore -ന് അനുയോജ്യമായ, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് എന്നിവയുൾപ്പെടെയുള്ള, എന്നാൽ അതിൽമാത്രം പരിമിതപ്പെടാത്ത, ഏതൊരു ആൻഡ്രോയ്‌ഡ് അധിഷ്ഠിത ഉപകരണത്തെയും സൂചിപ്പിക്കുന്നു.
h. “ഫോഴ്സ് മജ്യൂർ ഇവന്റ്” എന്നാൽ ഒരു കക്ഷിയുടെ ഉചിതമായ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സംഭവമാണ്, അതിൽ ഭൂകമ്പം, പകർച്ചവ്യാധി, സ്ഫോടനം, അപകടം, പ്രകൃതിക്ഷോഭം, യുദ്ധം, മറ്റ് അക്രമങ്ങൾ, ബാധകമായ നിയമത്തിലെ മാറ്റം, ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ നിയന്ത്രണ അതോറിറ്റിയുടെ അഭ്യർത്ഥന അല്ലെങ്കിൽ ആവശ്യകത എന്നിവ ഉൾപ്പെടുന്നു, എന്നാൽ അവയിൽ മാത്രം ഒതുങ്ങുന്നില്ല.
i. “ബൗദ്ധിക സ്വത്തവകാശം” എന്നാൽ ലോകമെമ്പാടുമുള്ള എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളെയുമാണ് സൂചിപ്പിക്കുന്നത്, അതിൽ പേറ്റന്റ്, ഡിസൈൻ, പകർപ്പവകാശം, ഡാറ്റാബേസ്, പബ്ലിസിറ്റി അവകാശങ്ങൾ, വ്യാപാരമുദ്ര, വ്യാപാര രഹസ്യങ്ങൾ, അല്ലെങ്കിൽ വ്യാപാര നാമം (രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും) എന്നിവയെല്ലാം ഉൾപ്പെടുന്നു, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുന്നില്ല.
j. “മൊബൈൽ ആപ്പ്(കൾ)” എന്നാൽ പ്രസാധകന്റെ ഉടമസ്ഥതയിലുള്ളതും അവർ വികസിപ്പിച്ചെടുത്തതും മാനേജ് ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കൂടാതെ/അല്ലെങ്കിൽ ഉപകരണം(ങ്ങൾ) ഉപയോഗിച്ച് ഉപയോക്താവിന് ഉൽപ്പന്നങ്ങൾ നൽകുന്നതിനായി വിതരണം ചെയ്യുന്നതുമായ ആൻഡ്രോയ്‌ഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനെയാണ് (.apk/.aab/.obb ഫയൽ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ) അർത്ഥമാക്കുന്നത്.
k. “ഉൽപ്പന്നങ്ങൾ” എന്നാൽ Indus Appstore വഴി ലഭ്യമാക്കിയിരിക്കു ന്ന മൊബൈൽ ആപ്പ്(കൾ) വഴി ഒരു ഡെവലപ്പർ നൽകുന്ന ഏതെങ്കിലും ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ (സാഹചര്യം അനുസരിച്ച്) എന്നാണ് അർത്ഥമാക്കുന്നത്.
l. “പ്രസാധകൻ” എന്നാൽ മൊബൈൽ ആപ്പ്(കൾ) കൂടാതെ/അല്ലെങ്കിൽ ഉള്ളടക്കം, സാഹചര്യമനുസരിച്ച്, Indus Appstore -ൽ/വഴി ലഭ്യമാക്കിയിട്ടുള്ള ഡെവലപ്പർമാർ, പരസ്യദാതാക്കൾ കൂടാതെ/അല്ലെങ്കിൽ മൂന്നാം കക്ഷികൾ എന്നാണ് അർത്ഥമാക്കുന്നത്;
m. “നിങ്ങൾ”, “നിങ്ങളുടേത്”, “നിങ്ങൾ സ്വയം” എന്നാൽ Indus Appstore അല്ലെങ്കിൽ Indus Appstore സേവനങ്ങൾ ആക്‌സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയുമാണ് സൂചിപ്പിക്കുന്നത്.
C. യോഗ്യത:
Indus Appstore ആക്‌സസ് ചെയ്യുന്നതിലൂടെയും കൂടാതെ/അല്ലെങ്കിൽ ഉപയോഗിക്കുന്നതിലൂടെയും, നിങ്ങൾ ഇനിപ്പറയുന്നത് പ്രതിപാദിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു:
a. നിങ്ങൾക്ക് ഒരു ഉടമ്പടിയിൽ / നിയമപരമായി ബാധ്യസ്ഥമാകുന്ന കരാറിൽ ഏർപ്പെടാൻ കഴിയും. കൂടാതെ, നിങ്ങൾക്ക് പതിനെട്ട് (18) വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ട്, അല്ലെങ്കിൽ നിങ്ങൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ, നിങ്ങളുടെ രക്ഷിതാവോ നിയമപരമായ രക്ഷകർത്താവോ നിബന്ധനകളും സ്വകാര്യതാ നയവും വായിച്ച് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക;
b. നിങ്ങൾ Indus -ന് നൽകുന്ന മൊബൈൽ നമ്പർ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ, എല്ലാ ഡാറ്റയും വിവരങ്ങളും എല്ലാ അർത്ഥത്തിലും കൃത്യമാണെന്ന് നിങ്ങൾ സ്ഥിരീകരിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു;
c. ഇന്ത്യയിലെ നിയമങ്ങളോ നിങ്ങൾ നിലവിൽ ഉള്ള പ്രത്യേക അധികാരപരിധിയോ പ്രകാരം, Indus Appstore -ന്റെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ നിങ്ങളെ വിലക്കുകയോ നിയമപരമായി നിരോധിക്കുകയോ ചെയ്തിട്ടില്ല; കൂടാതെ
d. നിങ്ങൾ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ആയി ആൾമാറാട്ടം നടത്തുകയോ നിങ്ങളുടെ പ്രായമോ ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ എന്‍റിറ്റിയുമായുള്ള ബന്ധം തെറ്റായി പ്രസ്താവിക്കുകയോ ചെയ്യുന്നില്ല.
D. INDUS APPSTORE -ലേക്കുള്ള ആക്സസ്:
Indus Appstore സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് മുമ്പ്, നിങ്ങളുടെ മൊബൈൽ നമ്പറും കൂടാതെ/അല്ലെങ്കിൽ സമയാസമയങ്ങളിൽ Indus -ന് ആവശ്യമായി വന്നേക്കാവുന്ന മറ്റേതെങ്കിലും ക്രെഡൻഷ്യലുകളും/പരിശോധിച്ചുറപ്പിക്കലുകളും ഉപയോഗിച്ച് ഒരു ഉപയോക്തൃ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. Indus Appstore നിങ്ങളെ, മറ്റുപലതിന്റെയും കൂട്ടത്തിൽ, മൊബൈൽ ആപ്പുകൾ തിരയാനും ഡൗൺലോഡ് ചെയ്യാനും ഉപകരണം(ങ്ങൾ) വഴി ഉള്ളടക്കം കാണാനും/ഉപയോഗിക്കാനും പ്രാപ്തമാക്കുന്നു. Indus Appstore പ്രവർത്തിക്കുന്നതിനും Indus Appstore സേവനങ്ങൾ നൽകുന്നതിനും, നിങ്ങൾ ചില അനുമതികൾ നൽകേണ്ടി വന്നേക്കാം, അതിനായി, നിങ്ങൾക്ക് നിർദ്ദേശങ്ങൾ/അറിയിപ്പുകൾ ലഭിക്കും.
a. Indus Appstore സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട ്ട്, നിങ്ങൾ ഇവ അംഗീകരിക്കുന്നു:
താഴെ പറയുന്ന തരത്തിലുള്ള ആവശ്യങ്ങൾക്ക് മാത്രമേ നിങ്ങൾ Indus Appstore സേവനങ്ങൾ ഉപയോഗിക്കാവൂ: (i) ബാധകമായ നിയമം അനുവദിക്കുന്നത്, (ii) വ്യക്തിഗത, വാണിജ്യേതര ഉപയോഗത്തിന് മാത്രമുള്ളത്; (iii) Indus -ന്റെ സേവനങ്ങളെ തടസ്സപ്പെടുത്തുന്നതോ അതിന് പ്രതിബന്ധമാവുന്നതോ ആയ ഒരു പ്രവർത്തനത്തിലും ഏർപ്പെടാത്തത്.
b. നിങ്ങളുടെ ഉപയോക്തൃ ലോഗിനിന്‍റെ രഹസ്യാത്മകതയും സുരക്ഷയും നിലനിർത്തുന്നതിന് നിങ്ങൾക്ക് മാത്രമാണ് ഉത്തരവാദിത്തം. നിങ്ങളുടെ ഉപയോക്തൃ ലോഗിൻ വിവരങ്ങൾ മറ്റാർക്കെങ്കിലും വെളിപ്പെടുത്തുകയോ മറ്റാരെയെങ്കിലും നിങ്ങളുടെ ഉപയോക്തൃ ലോഗിൻ ഉപയോഗിക്കാൻ അനുവദിക്കുകയോ മറ്റാരുടെയെങ്കിലും ഉപയോക്തൃ ലോഗിൻ ഉപയോഗിക്കുകയോ ചെയ്യരുത്.
c. നിങ്ങൾ Indus Appstore സേവനങ്ങൾ ഇനിപ്പറയുന്ന വിധത്തിൽ ഉപയോഗിക്കരുത്:
(i) ഏതെങ്കിലും വ്യക്തിയുടെ ബൗദ്ധിക സ്വത്തവകാശത്തിന്റ െയോ വ്യക്തിത്വ അവകാശങ്ങളുടെയോ ലംഘനത്തിലേക്ക് നയിച്ചേക്കാവുന്ന അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഏതെങ്കിലും വിധത്തിൽ;
(ii) പ്രായപൂർത്തിയാകാത്ത ഒരാളെ ചൂഷണം ചെയ്യുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്ന തരത്തിൽ;
(iii) ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷനുകളോ ഉള്ളടക്കമോ മൂന്നാം കക്ഷിക്ക് വിൽക്കുകയോ അയയ്ക്കുകയോ ആശയവിനിമയം നടത്തുകയോ പരിഷ്കരിക്കുകയോ സബ് ലൈസൻസ് നൽകുകയോ കൈമാറുകയോ നിയോഗിക്കുകയോ വാടകയ്ക്ക് നൽകുകയോ പാട്ടത്തിന് നൽകുകയോ പുനർവിതരണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന തരത്തിൽ;
(iv) Indus Appstore നൽകുന്നതോ അവരുടേതായതോ ആയ ഏതെങ്കിലും സവിശേഷതകൾ, സേവനങ്ങൾ അല്ലെങ്കിൽ സുരക്ഷാ സവിശേഷതകൾ എന്നിവയെ മറികടക്കുകയോ പ്രവർത്തനരഹിതമാക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യുക, ചെയ്യാൻ ശ്രമിക്കുക, അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ മ റ്റുള്ളവരെ സഹായിക്കുക, അധികാരപ്പെടുത്തുക അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉണ്ടാകുന്ന തരത്തിൽ;
(v) നിയമവിരുദ്ധമായ, അധാർമികമായ, അസാന്മാർഗ്ഗികമായ ഏതെങ്കിലും ഉദ്ദേശ്യത്തിന്;
(vi) ഭീകരപ്രവർത്തനം നടത്തുന്ന, ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ;
(vii) മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന, നേരിട്ടോ അല്ലാതെയോ വ്യക്തിപരമായ പരിക്കുകളോ മരണമോ ഉണ്ടാക്കുന്ന തരത്തിൽ; കൂടാതെ
(viii) അസഭ്യം, അശ്ലീലം, ബാലലൈംഗികത, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം, ശാരീരിക സ്വകാര്യത ഉൾപ്പെടെ, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ അപമാനിക്കൽ അല്ലെങ്കിൽ ഉപദ്രവിക്കൽ, വംശീയമായി അല്ലെങ്കിൽ വർഗ്ഗീയമായി ആക്ഷേപിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുള്ള അല്ലെങ്കിൽ ചൂതാട്ടവുമായി ബന്ധപ്പെട്ടതോ അവ പ്രോത്സാഹിപ്പിക്കുന്നതോ, അല്ലെങ്കിൽ അക് രമത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതോ ആയ ഏതൊരു പ്രവർത്തനത്തിനും.
d. ഫോഴ്സ് മജ്യൂർ ഇവന്റ് മൂലം Indus Appstore അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം ലഭ്യമല്ലാത്ത സാഹചര്യത്തിൽ Indus -ന് നിങ്ങളോട് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
e. നിങ്ങൾ Indus Appstore പൂർണ്ണമായോ ഭാഗികമായോ പരിഷ്കരിക്കുകയോ റിവേഴ്‌സ് എഞ്ചിനീയർ നടത്തുകയോ ഡീകംപൈൽ ചെയ്യുകയോ ഡിസ്അസംബിൾ ചെയ്യുകയോ ചെയ്യരുത്, അല്ലെങ്കിൽ അതിൽനിന്ന് ഏതെങ്കിലും ഡെറിവേറ്റീവ് വർക്കുകൾ സൃഷ്ടിക്കുകയോ Indus Appstore -ലെ ഏതെങ്കിലും അവകാശങ്ങളുടെ സബ്‌ലൈസൻസ് നൽകുകയോ ചെയ്യരുത്.
f. നിങ്ങളുടെ മൊബൈൽ ആപ്പ് ഉപയോഗത്തെക്കുറിച്ചോ മൊബൈൽ ആപ്പിലോ നിങ്ങളുടെ ഉപകരണങ്ങളിലോ ഉള്ള ഏതെങ്കിലും ഉള്ളടക്കത്തെക്കുറിച്ചോ പ്രവർത്തന ത്തെക്കുറിച്ചോ Indus -ന് യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളും പ്രസാധകരും തമ്മിലുള്ള ഉടമ്പടിയിൽ Indus ഒരു കക്ഷിയല്ലെന്നും വാറന്റികൾ കൂടാതെ/അല്ലെങ്കിൽ ഗ്യാരണ്ടികൾ എന്നിവയുൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ, ഉടമ്പടിക്ക് കീഴിലുള്ള എല്ലാ ബാധ്യതകൾക്കും പ്രസാധകർക്ക് മാത്രമായിരിക്കുമെന്നും ഉത്തരവാദിത്തമെന്നും നിങ്ങൾ മനസ്സിലാക്കുന്നു.
g. Indus നിങ്ങളുടെ വ്യക്തിഗത ഡാറ്റ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിശദീകരിക്കുന്ന Indus -ന്റെ സ്വകാര്യതാ നയത്തിന് വിധേയമായിരിക്കാനും നിങ്ങൾ സമ്മതിക്കുന്നു.
E. INDUS APPSTORE ഉപയോഗ നിബന്ധനകളും നിയന്ത്രണങ്ങളും:
a. Indus Appstore സേവനങ്ങൾക്ക് അനുസൃതമായി, Indus Appstore -ലെ മൊബൈൽ ആപ്പുകളും കൂടാതെ/അല്ലെങ്കിൽ ഉള്ളടക്കവും തിരയാനും ആക്‌സസ് ചെയ്യാനും Indus നിങ്ങളെ പ്രാപ്തമാക്കും.
b. മൊബൈൽ ആപ്പുകളുടെ ഉള്ളടക്ക ത്തെക്കുറിച്ച് Indus -ന് യഥാർത്ഥമോ നിർദ്ദിഷ്ടമോ ആയ അറിവില്ലെന്ന് നിങ്ങൾ ഇതിനാൽ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, Indus സ്വന്തം വിവേചനാധികാരത്തിലും ബാധകമായ നിയമപ്രകാരവും ഏതെങ്കിലും മൊബൈൽ ആപ്പുകളെ നിരീക്ഷിച്ചേക്കാം, കൂടാതെ അത്തരം മൊബൈൽ ആപ്പുകളോ അതിൽ അടങ്ങിയിരിക്കുന്ന ഉള്ളടക്കമോ ഈ നിബന്ധനകളുടെയോ ബാധകമായ ഏതെങ്കിലും നിയമത്തിന്റെയോ ലംഘനമാണെന്ന് Indus സ്വന്തം വിവേചനാധികാരത്തിൽ നിർണ്ണയിക്കുകയാണെങ്കിൽ Indus Appstore -ൽ നിന്ന് മൊബൈൽ ആപ്പുകൾ നീക്കംചെയ്തേക്കാം. കൂടാതെ നിയമപാലകരിൽ നിന്നോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ നീക്കംചെയ്യൽ അഭ്യർത്ഥനകൾ ലഭിച്ചാൽ, Indus Appstore -ൽ നിന്ന് Indus മൊബൈൽ ആപ്പുകൾ നീക്കം ചെയ്തേക്കാം.
c. നിങ്ങളുടെ ഉപയോക്തൃ ലോഗിൻ വഴിയോ അതിലൂടെയോ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങൾക്ക് പൂർണ്ണമായ ഉത്തരവാദിത്തമുണ്ട്, കൂടാതെ നിങ്ങളുടെ ഉപയോക്തൃ ലോഗിൻ അനധികൃതമായി ഉപയോഗിക്കുന്നതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സുരക്ഷാ ലംഘനമോ ഉണ്ടായാൽ ഉടൻ തന്നെ Indus -നെ അറിയിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
d. പ്രസാധകർ Indus -ന്റെ നയങ്ങൾ ലംഘിക്കുകയോ പ്രസാധകർ Indus Appstore -ലെ ഉള്ളടക്കം/മൊബൈൽ ആപ്പ് നിർത്തലാക്കുകയോ നിങ്ങൾ/പ്രസാധകർ ബാധകമായ നിയമലംഘനം നടത്തുകയോ ചെയ്യുന്നത് ഉൾപ്പെടെ എന്നാൽ അതിൽ പരിമിതപ്പെടാത്ത സാഹചര്യങ്ങളിൽ, ഏതെങ്കിലും ഉള്ളടക്കത്തിലേക്കും കൂടാതെ/അല്ലെങ്കിൽ മൊബൈൽ ആപ്പിലേക്കും നിങ്ങൾക്ക് ആക്‌സസ് നൽകുന്നത് Indus നിർത്തിയേക്കാം. Indus Appstore -ൽ നിന്ന് ഒരു മൊബൈൽ ആപ്പ് നീക്കംചെയ്താൽ, മൊബൈൽ ആപ്പ് നീക്കംചെയ്തതിന് ശേഷം Indus Appstore വഴി നിങ്ങൾക്ക് ഏതെങ്കിലും അപ്‌ഡേറ്റുകളോ അപ്‌ഗ്രേഡുകളോ ലഭിക്കുന്നത് നിൽക്കും.
e. Indus Appstore മൊബൈൽ ആപ്പുകൾ ഹോസ്റ്റ് ചെയ്യുന്നു, അവയിൽ സൗജന്യ ഉള്ളടക്കവും സബ്‌സ്‌ക്രിപ്‌ഷനോ പ്രസാധകന് നിങ്ങൾ വില നൽകുന്ന തരത്തിലുള്ള ഇൻ ആപ്പ് വാങ്ങലിനോ വിധേയമായ ഉള്ളടക്കവും ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ ഉൾപ്പെട്ടേക്കാം. ഉള്ളടക്കത്തിന്റെ വിലനിർണ്ണയം പ്രസാധകരുടെ വിവേചനാധികാരത്തിലും അവരുടെ നിബന്ധനകൾ അടിസ്ഥാനമാക്കിയുമാണ്, Indus Appstore/Indus -ന് അതിൽ യാതൊരു നിയന്ത്രണവുമില്ല. വിലയിലെ മാറ്റങ്ങളും സബ്‌സ്‌ക്രിപ്‌ഷൻ നിബന്ധനകളും അറിയാൻ, നിങ്ങൾ തിരഞ്ഞെടുത്തതോ വാങ്ങിയതോ ആയ ഉള്ളടക്കത്തിന്റെ ദാതാവായ ബന്ധപ്പെട്ട പ്രസാധകനെ നിങ്ങൾ ബന്ധപ്പെടണം. നിങ്ങൾ ഉള്ളടക്കം വാങ്ങുമ്പോൾ, ബന്ധപ്പെട്ട പ്രസാധകനുമായി നിങ്ങൾ ഒരു പ്രത്യേക കരാറിൽ ഏർപ്പെടും. പേയ്‌മെന്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ, നിങ്ങൾ ബന്ധപ്പെട്ട പ്രസാധകരെയോ നിങ്ങളുടെ ബാങ്കിനെയോ അല്ലെങ്കിൽ പേയ്‌മെന്റ് സേവന ദാതാവിനെയോ ബന്ധപ്പെടേണ്ടതാണ്.
f. നിങ്ങൾക്ക് അറിയിപ്പ് നൽകിയോ അല്ലാതെയോ ഏത് സമയത്തും Indus Appstore -ൽ മാറ്റം വരുത്താനുള്ള അവകാശം Indus -ന് സ്വന്തം വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്. മെയിന്‍റനൻസ് ഡൗൺടൈം സമയം (ആസൂത്രിതമായതോ അല്ലാത്തതോ) പോലുള്ള എല്ലാ സമയത്തും Indus Appstore ലഭ്യമായേക്കില്ല. Indus -ന് അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ, യാതൊരു അറിയിപ്പും കൂടാതെ ഏത് സമയത്തും Indus Appstore അല്ലെങ്കിൽ അത് നൽകുന്ന സേവനങ്ങൾ (അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം) താൽക്കാലികമായി നിർത്തിവയ്ക്കാനോ അവസാനിപ്പിക്കാനോ തീരുമാനിക്കാം.
g. പ്രസാധകർ അവരുടെ മൊബൈൽ ആപ്പുകളുടെ വിവരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് Indus ആവശ്യപ്പെടുമ്പോൾ തന്നെ, പ്രസാധകർ നൽകുന്ന മൊബൈൽ ആപ്പ്(കൾ) അല്ലെങ്കിൽ മറ്റ് വിശദാംശങ്ങൾ/ഉള്ളടക്കം/ഉൽപ്പന്നം(ങ്ങൾ) കൃത്യവും പൂർണ്ണവും വിശ്വസനീയവും നിലവിലുള്ളതും അല്ലെങ്കിൽ പിശകുകളില്ലാത്തതുമാണെന്ന് Indus ഉറപ്പുനൽകുന്നില്ല.
h. Indus Appstore -ൽ മൊബൈൽ ആപ്പിന്(കൾക്ക്) നേരെ നിങ്ങൾക്ക് ഒരു ‘പരിശോധിച്ചുറപ്പിച്ചവ’ ബാഡ്ജ് കൂടാതെ/അല്ലെങ്കിൽ ‘ഉയർന്ന റേറ്റിംഗ് ഉള്ളവ’ ബാഡ്ജ് കാണാൻ കഴിഞ്ഞേക്കും. Indus ഉപയോഗിക്കുന്ന ചില മൂന്നാം കക്ഷി സ്കാനിംഗ് ടൂളുകളിലെ മൊബൈൽ ആപ്പ്(കൾ) പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പരിശോധിച്ചുറപ്പിച്ചവ ബാഡ്ജ്. Indus Appstore വഴിയുള്ള മൊബൈൽ ആപ്പ്(കൾ) ഉപയോഗം/പ്രകടനം അടിസ്ഥാനമാക്കിയാണ് ഉയർന്ന റേറ്റിംഗ് ഉള്ളവ ബാഡ്ജ്. പരിശോധിച്ചുറപ്പിച്ചവ ബാഡ്ജും ഉയർന്ന റേറ്റിംഗുള്ളവ ബാഡ്ജും ഒരു തരത്തിലും മൊബൈൽ ആപ്പിന്റെ(കളുടെ) വിശ്വാസ്യതയെയോ സുരക്ഷയെയോ സൂചിപ്പിക്കുന്നില്ല, കൂടാതെ ഈ ബാഡ്ജുകളെ Indus മൊബൈൽ ആപ്പിന് നൽകുന്ന അംഗീകാരമായി ഒരു തരത്തിലും കാണരുത്. അത്തരം മൊബൈൽ ആപ്പ്(കൾ) നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലും നിങ്ങളും പ്രസാധകരും തമ്മിൽ സമ്മതിച്ച നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചുമായിരിക്കും.
i. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ: മൊബൈൽ ആപ്പിന്റെ പ്രസാധകർ സമയാസമയങ്ങളിൽ ആ മൊബൈൽ ആപ്പിനുള്ള അപ്‌ഡേറ്റുകൾ ഞങ്ങൾക്ക് നൽകിയേക്കാം. ഉപകരണത്തിൽ നൽകിയിരിക്കുന്ന ആവശ്യമായ അനുമതികൾക്ക് വിധേയമായി, നിങ്ങളുടെ മൊബൈൽ ആപ്പുകളിൽ അപ്‌ഡേറ്റുകൾ ഓട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ ഇതിനാൽ Indus -നെ അധികാരപ്പെടുത്തുന്നു.
F. അവലോകനവും റേറ്റിംഗുകളും:
Indus Appstore-ൽ നിങ്ങൾ ആക്‌സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന മൊബൈൽ ആപ്പുകളുമായി ബന്ധപ്പെട്ട് Indus Appstore-ൽ നിങ്ങൾക്ക് റേറ്റിംഗുകളും അവലോകനങ്ങളും നൽകാം. Indus Appstore-ൽ പ്രദർശിപ്പിക്കുന്ന മൊബൈൽ ആപ്പിന്റെ(കളുടെ) റേറ്റിംഗുകൾ, Indus Appstore ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
അവലോകനങ്ങളിൽ നിങ്ങളുടെ ഉപയോക്തൃ ലോഗിൻ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വിശദാംശങ്ങൾ കാണിക്കും. അവല ോകനങ്ങൾക്കായി, ഡെവലപ്പർമാർക്ക് നിങ്ങളുടെ ഉപയോക്തൃ ലോഗിൻ അക്കൗണ്ട് വിശദാംശങ്ങൾ, ഭാഷ, ഉപകരണം, ഉപകരണ വിവരങ്ങൾ (ഭാഷ, മോഡൽ, OS പതിപ്പ് പോലുള്ളവ) എന്നിവ കാണാനാകും. അവലോകനങ്ങൾക്ക് മറുപടി നൽകാനും ഡെവലപ്പർമാർക്ക് സാധിക്കും, നിങ്ങൾക്ക് മറുപടി നൽകാൻ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം. അവലോകനം എഡിറ്റ് ചെയ്താൽ, ആ അവലോകനം നിങ്ങൾ ഇല്ലാതാക്കുന്നില്ലെങ്കിൽ മറ്റ് ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും പഴയ എഡിറ്റുകൾ തുടർന്നും കാണാൻ സാധിക്കും.
റേറ്റിംഗുകൾക്കും അവലോകനങ്ങൾക്കുമുള്ള Indus-ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത അവലോകനങ്ങൾ നീക്കംചെയ്യും, ആവർത്തിച്ചോ ഗുരുതരമായോ അവ ലംഘിക്കുന്ന ആർക്കും Indus Appstore-ൽ അവലോകനങ്ങൾ പോസ്റ്റ് ചെയ്യാനുള്ള കഴിവ് നഷ്ടമായേക്കാം.
a) സ്പാം, വ്യാജ അവലോകനങ്ങൾ: നിങ്ങൾ അവലോകനം ചെയ്യുന്ന മൊബൈൽ ആപ്പ്(കൾ) ഉപയോഗിച്ചപ്പോഴുള്ള നിങ്ങളുടെ അനുഭവം അവലോകനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ദയവായി ഉറപ്പാക്കുക. ഇനിപ്പറയുന്നവ ദയവായി പോസ്റ്റ് ചെയ്യരുത്:
(i) കൃത്യമല്ലാത്ത അവലോകനങ്ങൾ;
(ii) ഒരേ അവലോകനം പലതവണ;
(iii) ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് ഒരേ ഉള്ളടക്കത്തിനുള്ള അവലോകനങ്ങൾ;
(iv) മറ്റ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനോ റേറ്റിംഗിൽ കൃത്രിമം കാണിക്കുന്നതിനോ ഉള്ള അവലോകനങ്ങൾ; കൂടാതെ/അല്ലെങ്കിൽ
(v) മറ്റുള്ളവർക്ക് വേണ്ടിയുള്ള അവലോകനങ്ങൾ.
b) ബന്ധപ്പെട്ട അവലോകനങ്ങൾ: അവലോകനം ചെയ്യുന്ന മൊബൈൽ ആപ്പിന്(കൾക്ക്) പ്രസക്തമായ അവലോകനങ്ങളാണിതെന്ന കാര്യം ദയവായി ഉറപ്പാക്കുക.
c) പ്രൊമോഷണൽ മെറ്റീരിയൽ: നിങ്ങൾ അവലോകനം ചെയ്യുന്ന മൊബൈൽ ആപ്പിന്റെ(കളുടെ) പരിധിക്ക് പുറത്തുള്ള ഉള്ളടക്കത്തെ അവലോകനങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക.
d) സാമ്പത്തിക നേട്ടം: അവലോകനങ്ങൾ പക്ഷപാതപരമല്ലെന്നും സാമ്പത്തിക നേട്ടം ഇതിനെ സ്വാധീനിക്കുന്നില്ലെന്നും ദയവായി ഉറപ്പാക്കുക. ഇക്കാര്യത്തിൽ, ദയവായി അവലോകനങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പകരമായി എന്തെങ്കിലും ഇൻസെന്‍റീവുകൾ സ്വീകരിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യരുത്.
e) ബൗദ്ധിക സ്വത്ത്: മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കുന്ന അവലോകനങ്ങൾ പോസ്റ്റ് ചെയ്യുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക.
f) സെൻസിറ്റീവ് വിവരങ്ങൾ: നിങ്ങളുടെ അവലോകനത്തിന്‍റെ ഭാഗമായി നിങ്ങളുടെ വ്യക്തിപരമോ രഹസ്യാത്മകമോ ആയ വിവരങ്ങളോ ഏതെങ്കിലും ഉപയോക്താവിന്റെ വ്യക്തിപരമോ രഹസ്യാത്മകമോ ആയ വിവരങ്ങളോ പോസ്റ്റ് ചെയ്യുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക.
g) കുറ്റകരമായ ഭാഷ: ദയവായി നിങ്ങളുടെ അവലോകനങ്ങളിൽ അസഭ്യമായ, അശ്ലീലമായ, കുറ്റകരമായ ഭാഷ ഉപയോഗിക്കാതിരിക്കുക.
h) ബാധകമായ നിയമം: നിങ്ങൾ പോസ്റ്റ് ചെയ്യുന്ന അവലോകനങ്ങൾ ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും അതിൽ നിയമവിരുദ്ധമായ/ലൈംഗികത കാണിക്കുന്ന/വെറുപ്പുണ്ടാക്കുന്ന ഉള്ളടക്കം അടങ്ങിയിട്ടില്ലെന്നും ദയവായി ഉറപ്പാക്കുക.
ദുരുപയോഗമോ മറ്റ് ഉള്ളടക്ക ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യണമെങ്കിൽ, ദയവായി Indus പ്രത്യേകം ലഭ്യമാക്കിയിട്ടുള്ള പരാതി നയം പരിശോധിക്കുക.
Indus Appstore-ന് ചില അവലോകനങ്ങൾ അല്ലെങ്കിൽ എല്ലാ അവലോകനങ്ങളും റേറ്റിംഗുകളും ഓട്ടോമേറ്റഡ് മാർഗങ്ങളിലൂടെയോ നേരിട്ടോ സ്ക്രീൻ ചെയ്ത് മോഡറേറ്റ് ചെയ്യാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. Indus-ന്റെ മാത്രം അഭിപ്രായത്തിൽ അനുചിതമോ മൊബൈൽ ആപ്പിനെയോ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെയോ സംബന്ധിക്കാത്തതോ Indus-ന്റെ നയങ്ങൾക്ക് വിരുദ്ധമോ ആയ ഏതെങ്കിലും അവലോകനങ്ങളും റേറ്റിംഗുകളും നിരസിക്കാനോ പിൻവലിക്കാനോ ഉള്ള അവകാശം Indus-ൽ നിക്ഷിപ്തമാണ്. ഇക്കാര്യത്തിൽ Indus-ന്റെ തീ രുമാനം അന്തിമമായിരിക്കും, അത് Indus Appstore-ന്റെ എല്ലാ ഉപയോക്താവിനും(ക്കൾക്കും) ബാധകമായിരിക്കും.
Indus Appstore-ൽ ഉൾപ്പെടുത്തിയിരിക്കുന്ന മൊബൈൽ ആപ്പ് റേറ്റിംഗുകൾ, Indus Appstore ഉപയോക്താക്കൾ നൽകുന്ന റേറ്റിംഗുകളുടെയും കൂടാതെ/അല്ലെങ്കിൽ Indus-ന്റെ മാർക്കറ്റ് ഇന്റലിജൻസിന്റെയും സംഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാൽ, അവ കൃത്യമാണെന്നും കൂടാതെ/അല്ലെങ്കിൽ മൊബൈൽ ആപ്പിന്റെ പ്രകടനം/അനുയോജ്യതയെ സൂചിപ്പിക്കുന്നുണ്ടെന്നും Indus Appstore-ന് ഉറപ്പാക്കാൻ കഴിയില്ല എന്നും നിങ്ങൾ മനസ്സിലാക്കുന്നു.
G. നിരാകരണങ്ങൾ
Indus Appstore സേവനങ്ങൾ “ഉള്ളതുപോലെ”, “എവിടെയാണോ ഉള്ളത് അതുപോലെ”, “ലഭ്യമാകുന്നത് പ്രകാരം” അടിസ്ഥാനങ്ങളിൽ യാതൊരു തരത്തിലുള്ള ഉറപ്പുനൽകലും ഇല്ലാതെയാണ് നൽകുന്നത്. Indus Appstore, Indus Appstore സേവനങ്ങൾ, മൊബൈൽ ആപ്പുകൾ, ഉള്ളടക്കം അല്ലെങ്കിൽ Indus Appstore വഴി ഉൾപ്പെടുത്തിയിട്ടുള്ളതോ അല്ലെങ്കിൽ ലഭ്യമാക്കിയിട്ടുള്ളതോ ആയ മറ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ച്, വ്യക്തമായോ അല്ലാതെയോ, ഏതെങ്കിലും തരത്തിലുള്ള അല്ലെങ്കിൽ സ്വഭാവത്തിലുള്ള പ്രതിനിധാനങ്ങളോ വാറന്റികളോ ഗ്യാരണ്ടികളോ Indus നൽകുന്നില്ല. രേഖാമൂലം വ്യക്തമാക്കിയിട്ടില്ലെങ്കിൽ, Indus Appstore ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണെന്ന് നിങ്ങൾ വ്യക്തമായി സമ്മതിക്കുന്നു. Indus -ൽ നിന്നോ Indus -ന്റെ അഫിലിയേറ്റുകളിൽ നിന്നോ നിങ്ങൾ വാക്കാലോ എഴുതിയോ നേടിയ ഒരു ഉപദേശമോ വിവരമോ, Indus Appstore -നെക്കുറിച്ചുള്ള Indus -ന്റെ വാറന്റി നിരാകരണത്തെ മാറ്റുന്നതിനോ Indus -ൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള വാറന്റി സൃഷ്ടിക്കുന്നതിനോ കാരണമാകില്ല.
നിയമം അനുവദിക്കുന്ന പരിധി വരെ, വ്യാപാരയോഗ്യത, തൃപ്തികരമായ ഗുണനിലവാരം, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്നസ്, വിശ്വാസ്യത, ലഭ്യത, ലംഘനമില്ലായ്മ എന്നിവയുടെ സൂചിപ്പിച്ച വാറന്റി ഉൾപ്പെടെ എന്നാൽ അതിൽ പരിമിതപ്പെടാത്ത എല്ലാ വാറന്റികളും Indus നിരാകരിക്കുന്നു. കൂടാതെ, Indus Appstore സേവനങ്ങൾ, മൊബൈൽ ആപ്പുകൾ, ഉള്ളടക്കം എന്നിവ ഇനിപ്പറയുന്ന തരത്തിലായിരിക്കുമെന്ന് പ്രതിനിധീകരിക്കുകയോ വാറന്‍റി നൽകുകയോ ഉറപ്പുനൽകുകയോ ചെയ്യുന്നില്ല (i) നിങ്ങളുടെ ഹാർഡ്‌വെയറിനോ സോഫ്റ്റ്‌വെയറിനോ അനുയോജ്യമായതായിരിക്കും, (ii) തടസ്സമില്ലാതെ, സമയബന്ധിതമായി, സുരക്ഷിതമായി അല്ലെങ്കിൽ പിശകുകളില്ലാത്ത രീതിയിൽ പ്രവർത്തിക്കും, (iii) എപ്പോഴും ലഭ്യമായിരിക്കും, അല്ലെങ്കിൽ വൈറസുകൾ, തടസ്സങ്ങൾ, കറപ്ഷൻ, മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെയുള്ള ദോഷകരമായ ഘടകങ്ങളോ പിശകുകളോ ഒന്നും ഇല്ലാത്തതായിരിക്കും, കൂടാതെ/അല്ലെങ്കിൽ (iv) ഹാക്കിംഗിൽ നിന്നും കൂടാതെ/അല്ലെങ്കിൽ മറ്റ് അനധികൃത ആക്‌സസിൽ നിന്നും സുരക്ഷിതമോ പ്രതിരോധശേഷിയുള്ളതോ ആയിരിക്കും.
ഏതെങ്കിലും ഉള്ളടക്കത്തിന്റെ ഉപയോഗത്തിൽ നിന്നോ അത് കാണുന്നതിൽ നിന്നോ ഉണ്ടാകുന്ന എല്ലാ ബാധ്യതയും Indus വ്യക്തമായി നിരാകരിക്കുന്നു. Indus Appstore -ൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഉള്ളടക്കത്തിനോ മൂന്നാം കക്ഷി മെറ്റീരിയലിനോ Indus ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല, കൂടാതെ മൂന്നാം കക്ഷി പരസ്യദാതാക്കൾ നൽകുന്ന ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല. പരസ്യദാതാവിന്റെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ നിങ്ങൾ ഉപയോഗിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുന്നു. Indus Appstore സേവനങ്ങൾ ഉപയോഗിക്കുമ്പോൾ പരസ്യദാതാക്കളുമായി നിങ്ങൾ നടത്തുന്ന ഏതൊരു ഇടപാടും നിങ്ങൾക്കും പരസ്യദാതാവിനും ഇടയിലാണ്, കൂടാതെ ഒരു പരസ്യദാതാവുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായേക്കാവുന്ന നഷ്ടത്തിനോ ക്ലെയിമിനോ ഒന്നും Indus ബാധ്യസ്ഥരല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
ഇന്ത്യയ്ക്കുള്ളിൽ ഉപയോഗിക്കാൻ അനുവാദമുള്ള മൊബൈൽ ആപ്പ്(കൾ)/ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനാണ് Indus Appstore ഉദ്ദേശിക്കുന്നത്. Indus Appstore ഇന്ത്യയ്ക്ക് പുറത്ത് ഉപയോഗിക്കാൻ അനുയോജ്യമാണെന്ന്/ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ പ്രതിപാദിക്കുകയോ ഉറപ്പുനൽകുകയോ ചെയ്യുന്നില്ല.
H. ബാധ്യതാ പരിമിതി
ബാധകമായ നിയമം അനുവദിക്കുന്ന പരിധി വരെ, Indus അല്ലെങ്കിൽ അതിന്റെ ലൈസൻസർമാർ, അഫിലിയേറ്റുകൾ ഏതെങ്കിലും പരോക്ഷമായ, ആകസ്മികമായ, അനന്തരഫലമായ, പ്രത്യേകമായ, മാതൃകാപരമായ, ശിക്ഷാപരമായ നാശനഷ്ടങ്ങൾക്കോ ലാഭം നഷ്ടപ്പെട്ടതിനോ ഒരുവിധത്തിലും, അത്തരം നാശനഷ്ടങ്ങളുടെ സാധ്യതയെക്കുറിച്ച് നിങ്ങളെ അറിയിച്ചിട്ടുണ്ടെങ്കിൽ പോലും, നിങ്ങളോട് ബാധ്യസ്ഥരായിരിക്കില്ല. ബാധ്യതയുടെ തിയറി എന്തുതന്നെയായാലും, വഞ്ചന, തെറ്റായ അവതരണം, കരാർ ലംഘനം, അശ്രദ്ധ, വ്യക്തിപരമായ പരിക്ക്, ഉൽപ്പന്ന ബാധ്യത, ലംഘനം അല്ലെങ്കിൽ മറ്റേതെങ്കിലും തിയറി എന്തുതന്നെയായാലും, അത്തരം നാശനഷ്ടങ്ങളുടെ സാധ്യതയെക്കുറിച്ച് നിങ്ങളെ അറിയിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഈ പരിമിതി ബാധകമാകും. ഈ പരിമിതിയും ഇളവും മറ്റേതെങ്കിലും കക്ഷിക്കെതിരെ നിങ്ങൾ ഉന്നയിക്കുന്ന ഏതൊരു ക്ലെയിമിനും ബാധകമാണ്, ഏതെങ്കിലും ക്ലെയിമിന് Indus അത്തരം കക്ഷിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുന്ന പരിധി വരെയാണിത്. ഈ നിബന്ധനകൾക്ക് കീഴിൽ Indus -ന് നിങ്ങളോടുള്ള മൊത്തം ബാധ്യത ഒരു സാഹചര്യത്തിലും നൂറു രൂപയിൽ (INR 100) കവിയരുത്. സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നഷ്ടപ്പെടുകയോ കറപ്റ്റ് ആവുകയോ ചെയ്യുന്ന നിങ്ങളുടെ ഏതെങ്കിലും ഡാറ്റ സംബന്ധിച്ച് Indus -ന് യാതൊരു ബാധ്യതയുമില്ല; നിങ്ങളുടെ ഡാറ്റയുടെ ബാക്കപ്പുകൾ പരിപാലിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ്.
I. നഷ്ടം വെച്ചുകൊടുക്കൽ
(i) Indus Appstore, Indus Appstore സേവനങ്ങളുടെ എന്തെങ്കിലും ഉപയോഗം, (ii) നിബന്ധനകളുടെ ലംഘനം, അല്ലെങ്കിൽ (iii) ബാധകമായ നിയമത്തിന്റെ ഏതെങ്കിലും ലംഘനം, അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ അവകാശങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ന്യായമായ അഭിഭാഷക ഫീസ് ഉൾപ്പെടെയുള്ള എല്ലാ ക്ലെയിമുകളിൽ നിന്നും നടപടികളിൽ നിന്നും ബാധ്യതകളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും നാശനഷ്ടങ്ങളിൽ നിന്നും വിധിന്യായങ്ങളിൽ നിന്നും വിലകളിൽ നിന്നും ചെലവുകളിൽ നിന്നും Indus, അതിന്റെ ഓഫീസർമാർ, ഡയറക്ടർമാർ, ഏജന്റുമാർ, Indus -ന് വേണ്ടി പ്രവർത്തിക്കുന്ന ഏതെങ്കിലും കക്ഷി എന്നിവരെ ഉപദ്രവമേൽക്കാതെ നോക്കാനും അവർക്ക് നഷ്ടപരിഹാരം നൽകാനും ബാധ്യതയിൽനിന്ന് ഒഴിപ്പിക്കാനും നിങ്ങൾ സമ്മതിക്കുന്നു.
J. അവസാനിപ്പിക്കൽ:
Indus Appstore ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളോ മറ്റേതെങ്കിലും കരാറുകളോ മാർഗ്ഗനിർദ്ദേശങ്ങളോ നിങ്ങൾ ലംഘിച്ചുവെന്ന് Indus കണ്ടെത്തിയാൽ, Indus Appstore -ലേക്കുള്ള നിങ്ങളുടെ ആക്‌സസ് പൂർണ്ണമായോ ഭാഗികമായോ അവസാനിപ്പിക്കാനുള്ള അവകാശം Indus -ൽ നിക്ഷിപ്തമാണ്. കൂടാതെ, (i) നിയമപാലകരുടെയോ മറ്റ് സർക്കാർ ഏജൻസികളുടെയോ അഭ്യർത്ഥനകൾ, (ii) Indus Appstore കൂടാതെ/അല്ലെങ്കിൽ Indus Appstore സേവനങ്ങൾ നിർത്തലാക്കൽ അല്ലെങ്കിൽ മെറ്റീരിയൽ പരിഷ്ക്കരണം, അല്ലെങ്കിൽ (iii) അപ്രതീക്ഷിത സാങ്കേതിക പ്രശ്നങ്ങൾ അല്ലെങ്കിൽ കുഴപ്പങ്ങൾ എന്നിവ ഉൾപ്പെടുന്ന (എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല) കാരണങ്ങളാൽ, Indus അതിന്റെ സ്വന്തം വിവേചനാധികാരത്തിലും മുൻകൂർ അറിയിപ്പ് നൽകാതെയും Indus Appstore -ലേക്കുള്ള നിങ്ങളുടെ ആക്‌സസ് അവസാനിപ്പിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി [email protected] വിലാസത്തിൽ ഇമെയിൽ അയച്ച് Indus -നെ അറിയിക്കുക. നിങ്ങളുടെ ഇമെയിൽ ലഭിച്ചുകഴിഞ്ഞാൽ, ഉചിതമായ സമയപരിധിക്കുള്ളിൽ, Indus നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കും. നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ചുകഴിഞ്ഞാൽ, ബാധകമായ നിയമം കൂടാതെ/അല്ലെങ്കിൽ Indus -ന്റെ ഇന്‍റേണൽ ആർക്കൈവിംഗ് നയങ്ങൾ പ്രകാരം വിരുദ്ധമായി ആവശ്യമില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും മറ്റ് വിവരങ്ങളും ഇല്ലാതാക്കിയേക്കാം. നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന അത്തരം ഇല്ലാതാക്കലിന് Indus -ന് ഒരു ബാധ്യതയും ഉണ്ടായിരിക്കില്ല. ഏതെങ്കിലും കക്ഷി അവസാനിപ്പിക്കുകയാണെങ്കിൽ, ഏതെങ്കിലും ഉള്ളടക്കവും Indus Appstore സേവനങ്ങളും ഉൾപ്പെടെ Indus Appstore -ന്റെ എല്ലാ ഉപയോഗവും നിങ്ങൾ അവസാനിപ്പിക്കണം.
K. പൊതുവായ നിയമ നിബന്ധനകൾ:
a. ഈ നിബന്ധനകളിൽ ഇതിലെ വിഷയവുമായി ബന്ധപ്പെട്ട് കക്ഷികളുടെ മുഴുവൻ ധാരണയും ഉൾക്കൊള്ളുന്നു, കൂടാതെ മൊത്തം മുൻ ധാരണകൾ, കൂടിയാലോചനകൾ, ചർച്ചകൾ, എഴുത്തുകൾ, അവർ തമ്മിലുള്ള കരാറുകൾ എന്നിവയെ ദുർബലപ്പെടുത്തുന്നു.
b. ഈ നിബന്ധനകളിൽ അടങ്ങിയിരിക്കുന്ന ഒന്നുംതന്നെ ഏതെങ്കിലും കക്ഷിയെ പങ്കാളിയായോ ഏജന്റായോ ജീവനക്കാരനായോ അല്ലെങ്കിൽ മറ്റേതെങ്കിലും കക്ഷിയുടെ നിയമപരമായ പ്രതിനിധിയായോ മാറ്റുന്നതോ ഏതെങ്കിലും ഉദ്ദേശ്യത്തിനായി അവർക്കിടയിൽ ഏതെങ്കിലും വിശ്വസ്ത ബന്ധം സൃഷ്ടിക്കുന്നതോ ആയി കണക്കാക്കില്ല.
c. ഈ നിബന്ധനകൾ പ്രകാരം ആ കക്ഷിക്ക് നൽകിയിട്ടുള്ള ഏതെങ്കിലും അധികാരം, അവകാശം അല്ലെങ്കിൽ പരിഹാരം വിനിയോഗിക്കുന്നതിൽ ഒരു കക്ഷിയുടെ ഭാഗത്തുണ്ടായ പരാജയം, കാലതാമസം, ഇളവ് അല്ലെങ്കിൽ അനുവർത്തനം ആ അധികാരത്തിന്റെയോ അവകാശത്തിന്റെയോ പരിഹാരത ്തിന്റെയോ ഒഴിവാക്കലായി വർത്തിക്കില്ല, അത് ഒഴിവാക്കാനായി രേഖാമൂലം അറിയിച്ചിട്ടില്ലെങ്കിലാണിത്.
d. നിബന്ധനകളിലെ ഏതെങ്കിലും നിബന്ധന നിയമവിരുദ്ധമോ നടപ്പിലാക്കാൻ കഴിയാത്തതോ ആണെന്ന് ഏതെങ്കിലും കോടതി/ട്രിബ്യൂണൽ/നിയമസഭ പ്രഖ്യാപിച്ചാൽ, നിയമവിരുദ്ധമോ നടപ്പിലാക്കാൻ കഴിയാത്തതോ ആണെന്ന് പ്രഖ്യാപിച്ച നിബന്ധനയും വ്യവസ്ഥയും ഒരു മുൻവ്യവസ്ഥയുടെ സ്വഭാവത്തിലോ നിബന്ധനകളുടെ സത്തയെ ബാധിക്കുന്നതോ അല്ലെങ്കിൽ നിബന്ധനകളുടെ ഒരു അവിഭാജ്യ ഘടകമോ, നിബന്ധനകളുടെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർതിരിക്കാനാവാത്തതോ ആണെങ്കിൽ ഒഴികെ, മറ്റ് നിബന്ധനകളുടെയോ വ്യവസ്ഥകളുടെയോ സാധുതയെയോ നടപ്പിലാക്കൽ ശേഷിയെയോ അത് ബാധിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, നിയമവിരുദ്ധമായ/നടപ്പാക്കാൻ കഴിയാത്ത വ്യവസ്ഥ ഉചിതമായി പരിഷ്കരിക്കുന്നതിനും നിബന്ധനകളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും Indus -ന് ന്യായമായും ആവശ്യമായ മറ്റ് രേഖകളിൽ ഏർപ്പെടാൻ നിങ്ങൾ സമ്മതിക്കുന്നു.
e. നോട്ടീസുകൾ: (i) നിങ്ങളുടെ ഉപയോക്തൃ ലോഗിൻ അക്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒരു സന്ദേശമോ അറിയിപ്പോ അയച്ചുകൊണ്ട്, അല്ലെങ്കിൽ (ii) നിങ്ങൾ Indus Appstore ഡൗൺലോഡ് ചെയ്തിട്ടുള്ള നിങ്ങളുടെ ഉപകരണത്തിലേക്ക് ഒരു പുഷ് അറിയിപ്പ് അയച്ചുകൊണ്ട്, അല്ലെങ്കിൽ (iii) Indus Appstore -ൽ ഇൻ-ആപ്പ് അറിയിപ്പ്(കൾ) അയച്ചുകൊണ്ട് Indus Appstore -നെ സംബന്ധിച്ച് നോട്ടീസ് Indus അയച്ചേക്കാം.
f. നിങ്ങൾക്ക് യാതൊരു അറിയിപ്പും നൽകാതെ തന്നെ, നിബന്ധനകൾ മറ്റേതെങ്കിലും കക്ഷിക്ക് (ഭാഗികമായോ പൂർണ്ണമായോ) അസൈൻ ചെയ്യാൻ Indus -ന് അവകാശമുണ്ടായിരിക്കും.
g. ഭരണ നിയമവും തർക്ക പരിഹാരവും: Indus Appstore -ന്റെ നിബന്ധനകളും നിങ്ങൾ അത് ഉപയോഗിക്കുന്നതും ഇന്ത്യയിലെ നിയമങ്ങൾ നിയന്ത്രിക്കുമെന്ന് നിങ്ങൾ വ്യക്തമായി സമ്മതിക്കുന്നു. നിബന്ധനകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ കാര്യങ്ങളും വിചാരണ ചെയ്യാനും തീർപ്പാക്കാനും കർ ണാടകയിലെ ബെംഗളൂരുവിലെ കോടതികൾക്ക് പ്രത്യേക അധികാരപരിധി ഉണ്ടായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
h. നിബന്ധനകൾക്ക് കീഴിലുള്ള കക്ഷിയുടെ അവകാശങ്ങൾ, അധികാരങ്ങൾ, പരിഹാരങ്ങൾ എന്നിവ സഞ്ചിതമാണ്, നിയമപരമായോ തുല്യതയിലോ കക്ഷിക്ക് ലഭ്യമായ മറ്റ് അവകാശങ്ങൾ, അധികാരങ്ങൾ, പരിഹാരങ്ങൾ എന്നിവയിൽ നിന്ന് എസ്ക്ലൂസീവ് ആയിട്ടുള്ളവയല്ല.
i. ഭേദഗതികൾ: ഈ നിബന്ധനകൾ പരിഷ്കാരങ്ങൾക്ക് വിധേയമാണ്. Indus Appstore -ൽ നിബന്ധനകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പോസ്റ്റ് ചെയ്യുന്നതിലൂടെ, ഈ നിബന്ധനകൾ എപ്പോൾ വേണമെങ്കിലും ഭേദഗതി ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. അപ്ഡേറ്റുകൾ/മാറ്റങ്ങൾ അറിയാനായി നിബന്ധനകൾ ഇടയ്ക്കിടെ അവലോകനം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്തെങ്കിലും മാറ്റം പോസ്റ്റ് ചെയ്തതിനെ തുടർന്നും നിങ്ങൾ Indus Appstore ഉപയോഗിക്കുന്നത് ഭേദഗതി ചെയ്ത നിബന്ധനകൾ അംഗീകരിക്കുന്നതിന് തുല്യമാണ്.
j. ഈ നിബന്ധനകൾ നിങ്ങൾ കർശനമായി പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്നതിലോ നടപ്പിലാക്കുന്നതിലോ ഞങ്ങൾ പരാജയപ്പെടുന്നത് കൊണ്ട് ഞങ്ങളുടെ ഏതെങ്കിലും അവകാശങ്ങൾ ഒഴിവാക്കില്ല.